Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"പിഎം ശ്രീയില്‍ നിലവില്‍ കേരള സര്‍ക്കാര്‍ പങ്കാളിയാണ്, വര്‍ഗീയ അജണ്ടയില്ലാതെ പദ്ധതി നടപ്പിലാക്കും"; മുഖ്യമന്ത്രി

"പിഎം ശ്രീയില്‍ നിലവില്‍ കേരള സര്‍ക്കാര്‍ പങ്കാളിയാണ്, വര്‍ഗീയ അജണ്ടയില്ലാതെ പദ്ധതി നടപ്പിലാക്കും"; മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീയില്‍ തുടരാൻ നിർബഡിതരാവുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സർക്കാരിന്‍റെ വിദ്യാഭ്യാസ അവകാശങ്ങള്‍ ബലി കഴിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്.

നിലവില്‍

തിരുവനന്തപുരം: പിഎം ശ്രീയില്‍ തുടരാൻ നിർബഡിതരാവുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സർക്കാരിന്‍റെ വിദ്യാഭ്യാസ അവകാശങ്ങള്‍ ബലി കഴിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. നിലവില്‍ നമ്മള്‍ ഇതില്‍ അംഗമാണ്. ഒപ്പുവെച്ച ബിജെപി ഇതര സംസ്ഥാനങ്ങളുമായി സംസാരിച്ചു. ഒപ്പ് വെക്കില്ലന്ന് പറഞ്ഞിട്ടും മന്ത്രിസഭ അറിയാതെ കഴിഞ്ഞ സർക്കാർ ഇതില്‍ ഒപ്പ് വെച്ചു. പിഎം ശ്രീയില്‍ നിന്ന് പിന്മാറാൻ ഒരു കത്തും മുൻ സർക്കാർ നല്‍കിയിട്ടില്ല.

പിഎം ശ്രീയില്‍ നിലവില്‍ കേരള സര്‍ക്കാര്‍ പങ്കാളിയാണ്. 106 കോടി അനുവദിച്ചു. അതില്‍ 99 കോടി വാങ്ങി. 1100 കോടി കൂടി നമുക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുണ്ട്. ഇത് ഔദാര്യമല്ല. വർഗീയ അജണ്ട നടപ്പിലാക്കാതെ പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കരിക്കുലം തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കണം.ഏതൊക്കെ സ്കൂളുകള്‍ എന്നത് തീരുമാനിക്കാനും സർക്കാരിന് സ്വാതന്ത്ര്യം വേണം. ഇതിനായി ഒരു സമിതിയെ നിയമിച്ചു. എല്ലാ വകുപ്പിലും ഫിനാൻഷ്യല്‍ അഡ്വൈസറെ നിയമിക്കും. ജോയിന്‍റ് സെക്രട്ടറി പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online