Thursday, 25 Apr, 2.42 am മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
'പോസിബിലിറ്റീസ് മന്ത്രാലയം' ; ലോകത്തിലെ ആദ്യ വെര്‍ച്വല്‍ മന്ത്രാലയം യുഎഇയില്‍

അബുദാബി: രാജ്യത്ത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് നവീന രീതികളിലുള്ള മാര്‍ഗങ്ങളും പരിഹാരങ്ങളും ലഭ്യമാക്കാനുദ്ദേശിച്ച്‌ യുഎഇ പോസിബിലിറ്റീസ് മന്ത്രാലയം രൂപീകരിച്ചു. ലോകത്ത് തന്നെ ആദ്യമായാണ് ഒരു രാജ്യം ഇത്തരത്തിലൊരു വെര്‍ച്വല്‍ മന്ത്രാലത്തിന് രൂപം നല്‍കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ മന്ത്രാലയത്തിന്റെ വിവരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ദേശീയ പ്രാധാന്യമുള്ള ഒരുകൂട്ടം പരിപാടികളാണ് ആദ്യഘട്ടത്തില്‍ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഭാവിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളികളും പരിഹാരങ്ങളും കണ്ടെത്തുക, ഫെഡറല്‍, പ്രദേശിക ഭരണകൂടങ്ങളെയും സ്വകാര്യ മേഖലയെയും ഏകോപിപ്പിക്കുക തുടങ്ങിയവയും പുതിയ മന്ത്രാലയത്തിന്റെ ചുമതലയാണ്.രാജ്യത്തുടനീളമുള്ള യുവ പ്രതിഭകളെ കണ്ടെത്താനുള്ള വേദിയൊരുക്കുക, ജനങ്ങള്‍ക്കുള്ള വിവിധ സേവനങ്ങള്‍ക്കായി ഇലക്‌ട്രോണിക് പ്ലാറ്റ്‍ഫോമുകള്‍ സജ്ജമാക്കുക, തുടങ്ങിയ രംഗങ്ങളിലും പോസിബിലിറ്റീസ് മന്ത്രാലയം പ്രവര്‍ത്തിക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top