തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന മുതിര്‍ന്നവരെ പരിപാലിക്കുന്നതിനായി പരിചയ സമ്ബന്നരായ സര്‍ക്കാരിതര സംഘടനകള്‍ക്ക് നിശ്ചിത നിരക്കില്‍ ഗ്രാന്റ് അനുവദിക്കുന്ന പ്രതീക്ഷ പദ്ധതിയില്‍ താത്പര്യപത്രം ക്ഷണിച്ചു. ഒരാള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് 39,700 രൂപ ഗ്രാന്റ് അനുവദിക്കും. താത്പര്യമുള്ളവര്‍ 30നുള്ളില്‍ സാമൂഹ്യനീതി ഡയറക്ടര്‍, വികാസ് ഭവന്‍, അഞ്ചാംനില, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തില്‍ പ്രൊപ്പോസല്‍ നല്‍കണം. പദ്ധതി സംബന്ധിച്ച വിശദാംശങ്ങളും, നിബന്ധനകളും sjd.kerala.gov.in ല്‍ ലഭിക്കും.

