ഹൃസ്വദൂര മിസൈലായ പൃഥ്വിക്ക് പകരക്കാരനായി പ്രണാഷ് ബാലിസ്റ്റിക് മിസൈല്‍ ഒരുങ്ങുന്നു. 200 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള മിസൈല്‍ ഡിആര്‍ഡിഒയാണ് വികസിപ്പിക്കുന്നത്.
150 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള പ്രഹാര്‍ മിസൈലിന്റെ പിന്‍ഗാമിയാണ് പ്രണാഷ്. പൃഥ്വി ദ്രവ ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് പലപ്പോഴും ഇന്ധനം അടിയന്തിര ഘട്ടങ്ങളില്‍ നിറച്ച് വിക്ഷേപിക്കുന്നത് ശ്രമകരമാണ് ഇതനുസരിച്ചാണ് ഖര ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്ന മിസൈല്‍ നിര്‍മിക്കാന്‍ ഡിആര്‍ഡിഒ തയാറായത്. മാത്രമല്ല, പ്രഹരപരിധി കൂടിയ മിസൈല്‍ വേണമെന്ന സേനയുടെ ആവശ്യവും പ്രണാഷിന്റെ നിര്‍മാണത്തിന് കാരണമായിട്ടുണ്ട്.
അതേസമയം, പ്രണാഷിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഡിആര്‍ഡിഒ പുറത്തുവിട്ടിട്ടില്ല.
2021 ല്‍ പ്രണാഷിന്റെ പരീക്ഷണ നടപടികള്‍ ആരംഭിക്കും. പ്രണാഷ് മിസൈല്‍ വികസിപ്പിച്ച് കഴിഞ്ഞാല്‍ സുഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.
ആയുധ കയറ്റുമതിയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം പിടിക്കുക എന്ന ലക്ഷ്യത്തോടൊപ്പം 35,000 കോടിയുടെ ആയുധ കയറ്റുമതി എന്നതാണ് കേന്ദ്രസര്ക്കാറിന്റെലക്ഷ്യം.

