കേരളം
പുതുതായി ചുമതലയേറ്റ ഭരണസമിതിയെ നോക്കുകുത്തിയാക്കി ടെന്‍ഡര്‍ ചെയ്യാത്ത മരാമത്ത് ജോലികള്‍ പൂര്‍ത്തിയാക്കി പ്രതിഷേധിച്ച് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി നല്കി
വേങ്ങര:പുതുതായി ചുമതലയേറ്റ ഭരണസമിതിയെ നോക്കുകുത്തിയാക്കി ടെന്‍ഡര്‍ ചെയ്യാത്ത മരാമത്ത് ജോലികള്‍ പൂര്‍ത്തിയാക്കി പ്രതിഷേധിച്ച് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി നല്കി.തെറ്റായ നടപടികളില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിക്കത്ത് നല്കി. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികളില്‍ സമയബന്ധിതമായി ടെന്‍ഡര്‍ ചെയ്യുകയോ എഗ്രിമെന്റ് വെക്കുകയൊ ചെയ്യാത്ത ഒരു ഡസനോളം മരാമത്ത് ജോലികളാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും കിട്ടുന്നതിനു കിട്ടുന്നതിനു മുമ്ബേ പൂര്‍ത്തിയാക്കിയതെന്നാണ് ആരോപണം.
ഈ ജോലികള്‍ സംബന്ധിച്ച തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് 20ാം വാര്‍ഡ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്.കഴിഞ്ഞ ഭരണസമിതിയില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് നടത്തിയ അഴിമതിക്കഥകളാണ് പുറത്തുവന്നിരിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
The post പുതുതായി ചുമതലയേറ്റ ഭരണസമിതിയെ നോക്കുകുത്തിയാക്കി ടെന്‍ഡര്‍ ചെയ്യാത്ത മരാമത്ത് ജോലികള്‍ പൂര്‍ത്തിയാക്കി പ്രതിഷേധിച്ച് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി നല്കി first appeared on MalayalamExpressOnline.