Tuesday, 03 Aug, 5.03 pm മലയാളം എക്സ്പ്രെസ്സ്

കേരളം
പുത്തന്‍ വരവ് അറിയിച്ച്‌ ആപ്പിള്‍! ഐഒഎസ് 15 ന്റെ സവിശേഷതകള്‍ അറിയാം..

ആപ്പിള്‍ ഈ വരുന്ന സെപ്റ്റംബറില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ഐഒഎസ് 15 നൊപ്പം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു . ആപ്പിള്‍ പ്രഖ്യാപിച്ച ഏറ്റവും പുതിയ പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് തന്നെയാണ് ഇത് . കമ്ബനി ഡെവലപ്പര്‍ ബീറ്റ ആരംഭിച്ചത് ഇപ്പോള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനാവുന്ന ബീറ്റയായി മാറ്റിയിട്ടുണ്ട്. ഈ വര്‍ഷം സെപ്റ്റംബറില്‍ ഐഫോണ്‍ 13 നൊപ്പം സിസ്റ്റം അപ്‌ഡേറ്റും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലെ പ്രധാന ഫീച്ചറുകള്‍ ഏതൊക്കെയാണെന്നു നമുക്ക് നോക്കാം.

ഫെയ്‌സ്‌ടൈം കോളിംഗ്: കോവിഡ് കാരണം വീഡിയോ കോളിങ്ങില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇത് ഫെയ്‌സ്‌ടൈം വീഡിയോ കോളില്‍ പങ്കെടുക്കുന്നവരെ ഗ്രിഡ് വ്യൂവിലൂടെ അവതരിപ്പിക്കും. ഒരു വീഡിയോ ചാറ്റിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാനും അത് ഷെയര്‍ ചെയ്യാനും സാധിക്കും. ഇവിടെ ലിങ്കുകള്‍ സൃഷ്ടിക്കുന്നതിനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. ലിങ്കുള്ളവര്‍ക്ക് ഗൂഗിള്‍ ക്രോം അല്ലെങ്കില്‍ മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസര്‍ മുഖേന ഈ കോളുകളില്‍ ചേരാന്‍ ആകും. കോളുകള്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്യുമെന്ന് ആപ്പിള്‍ ഉറപ്പാക്കുന്നു. ഐഫോണ്‍ ക്യാമറയില്‍ ഉള്ള പോര്‍ട്രെയ്റ്റ് മോഡ് ഉപയോഗിച്ച്‌ ബാക്ക്ഗ്രൗണ്ട് മനോഹരമാക്കാം. സ്‌പേഷ്യല്‍ ഓഡിയോയുടെ സഹായത്തോടെ വീഡിയോ കോളുകളുടെ ശബ്ദ ഗുണനിലവാരവും കൂടുതല്‍ സ്വാഭാവികമായി മെച്ചപ്പെടുത്താനും സാധിക്കും.

The post പുത്തന്‍ വരവ് അറിയിച്ച്‌ ആപ്പിള്‍! ഐഒഎസ് 15 ന്റെ സവിശേഷതകള്‍ അറിയാം.. first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top