Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പുതിയ മദ്യ വില്‍പന ശാലകള്‍ക്ക് അനുമതിയില്ല; എക്സൈസ് മന്ത്രി

പുതിയ മദ്യ വില്‍പന ശാലകള്‍ക്ക് അനുമതിയില്ല; എക്സൈസ് മന്ത്രി

സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടുകയും മദ്യ വില്‍പന കുറയുകയും ചെയ്തതായി എക്സൈസ് മന്ത്രി നിയമസഭയെ അറിയിച്ചു. ലഹരി കേസുകളുടെ എണ്ണം വര്‍ധിച്ചു. ലോക് ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യവില്‍പന കുറഞ്ഞു. സംസ്ഥാനത്ത് ലഹരി കേസുകളുടെ എണ്ണം വര്‍ധിച്ചു.

തൊണ്ടിയായി പിടിച്ചെടുക്കുന്ന ലഹരി വസ്തുക്കളുടെ അളവും കൂടി. ഇത് വ്യക്തമാക്കുന്നത് സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടി എന്നാണെന്ന് എക്സൈസ് മന്ത്രി പറഞ്ഞു.

ലോക് ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യവില്‍പന കുറഞ്ഞു. മദ്യത്തില്‍ വരുമാനം വര്‍ധിച്ചത് നികുതി കൂട്ടിയതുകൊണ്ടാണെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.2016-17 ല്‍ വിറ്റത് 205.41 ലക്ഷം കെയ്സ് മദ്യവും 150.13 ലക്ഷം കെയ്സ് ബിയറുമായിരുന്നു. എന്നാല്‍ 2020 - 21 ല്‍ ഇത് 187.22 ലക്ഷവും 72.40 ലക്ഷവുമായി കുറഞ്ഞെന്നും എക്സൈസ് മന്ത്രി അറിയിച്ചു. പുതിയ മദ്യ വില്‍പന ശാലകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.

The post പുതിയ മദ്യ വില്‍പന ശാലകള്‍ക്ക് അനുമതിയില്ല; എക്സൈസ് മന്ത്രി first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online