Saturday, 26 Oct, 6.28 am മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
പുതിയ റീചാര്‍ജ്​ പ്ലാനുകളുമായി റിലയന്‍സ്​ ജിയോ

ഡല്‍ഹി: ജിയോ ഫോണ്‍ ഉപയോക്​താകള്‍ക്കായി പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച്‌​ കമ്ബനി. ഓള്‍-ഇന്‍-വണ്‍ പ്രതിമാസ പ്ലാനുകളാണ്​ കമ്ബനി അവതരിപ്പിച്ചത്​. 30 രൂപ അധികമായി നല്‍കി ഇരട്ടി ഡാറ്റ ലഭ്യമാക്കുന്നതാണ്​ ജിയോയുടെ പുതിയ പ്ലാന്‍.

ദീപാവലിയോട്​ അനുബന്ധിച്ച്‌​ ജിയോ ഫോണി​ന്റെ വിലയും കുറച്ചിട്ടുണ്ട്​. 50 ശതമാനം കുറവാണ്​ ജിയോ ഫോണില്‍ വരുത്തിയിരിക്കുന്നത്​. നിലവില്‍ 699 രൂപ മാത്രമാണ്​ ജിയോ ഫോണി​ന്റെ വില.

പുതിയ പ്ലാനുകള്‍
75- മൂന്ന്​ ജി.ബി ഡാറ്റയും ജിയോ ടു ജിയോ സൗജന്യ കോളുകളും മറ്റ്​ നെറ്റ്​വര്‍ക്കുകളിലേക്ക്​ 500 മിനിട്ട്​ ടോക്​ ടൈമും
125- 14 ജി.ബി ഡാറ്റ, ജിയോ ടു ജിയോ ഫ്രീ കോളുകള്‍, മറ്റ്​ നെറ്റ്​വര്‍ക്കുകളിലേക്ക്​ 500 മിനിട്ട്​ ടോക്​ ടൈം
155- 28 ജി.ബി ഡാറ്റ, ജിയോ ടു ജിയോ ​ഫ്രീ കോളുകള്‍, 500 മിനിട്ട്​ ടോക്ക്​ ടൈം
185- 56 ജി.ബി ഡാറ്റ, ജിയോ ടു ജിയോ ഫ്രീ കോളുകള്‍, മറ്റ്​ നെറ്റ്​ വര്‍ക്കുകളിലേക്ക്​ 500 മിനിട്ട്​ ടോക്​ ടൈം

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top