
മാരുതിയില്‍ നിന്നുള്ള ജനപ്രിയ ഹാച്ച്‌ബാക്കുകളില്‍ ഒന്നാണ് സെലേറിയോ. 2014-ലാണ് സെലേറിയോ ഹാച്ച്‌ബാക്കിനെ ഇന്ത്യന്‍ വിപണിയില്‍ കമ്ബനി ആദ്യമായി അവതരിപ്പിച്ചത്.
നിലവില്‍ മികച്ച സ്വീകാര്യതയുള്ള മാരുതി കാറുകളില്‍ ഒന്നാണ് സെലേറിയോ .
വാഹനത്തിന്‍റെ പുത്തന്‍ പതിപ്പ് വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ് കഴിഞ്ഞ കുറച്ചുകാലമായി കേട്ടുതുടങ്ങിയിട്ട്. പരീക്ഷണോയട്ടം നടത്തുന്ന വാഹനത്തിന്‍റെ വിവരങ്ങളും മുമ്ബ് നിരവധി തവണ പുറത്തുവന്നിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് വാഹനത്തിന്‍റെ വരവ് വൈകിയത്. അടിമുടി മാറ്റങ്ങളുമായി എത്തുന്ന മോഡല്‍ വിപണിയില്‍ കൂടുതല്‍ ചലനങ്ങള്‍ സൃഷ്‌ടിക്കുമെന്നാണ് കരുതുന്നത്. വാഹനം നവംബര്‍ മാസത്തില്‍ വിപണിയില്‍ എത്തുമെന്നതാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
The post പുതിയ സുസുക്കി സെലേരിയോ ഉടനെത്തും first appeared on MalayalamExpressOnline.