
നിവര്‍ ചുഴലിക്കാറ്റിന്റെ ആദ്യ ഭാഗം തീരം തൊട്ടു. പുതുച്ചേരിയില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് വീശിയടിക്കും. പുതുച്ചേരിയുടെ വടക്ക് 30 കിമി അകലെയാണ് നിവര്‍ തീരംതൊട്ടത്. മണഇക്കൂറില്‍ 135 കിമി വരെ വേഗത്തില്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് പ്രവചനം.
ചെന്നൈയില്‍ ശക്തമായ കാറ്റും മഴയുമാണ്. കടലൂരില്‍ വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ ട്രയിന്‍-വ്യോമ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു. തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. തീരപ്രദേശങ്ങളിലും കനത്ത മഴയാണ്. വേളച്ചേരി, ഗിണ്ടി, മേടവാക്കം പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഒരു ലക്ഷം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.