മുംബയ്: ഉത്പാദനം,തൊഴില്‍,ക്ഷേമം എന്നിവയ്ക്ക് അഭൂതപൂര്‍വമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച കൊവിഡ് കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ആരോഗ്യ-സാമ്ബത്തിക പ്രതിസന്ധിയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഗുപ്ത.ലോകമെമ്ബാടുമുള്ള തൊഴില്‍,മൂലധന ചലനങ്ങള്‍ എന്നിവയെ മഹാമാരി വളച്ചൊടിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഏഴാമത്തെ എസ്.ബി.ഐ ബാങ്കിംഗ്, ഇക്കണോമിക്സ് കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സാമ്ബത്തിക വ്യവസ്ഥയുടെ കരുത്തിന്റെയും പ്രതിരോധത്തിന്റെയും ഏറ്റവും വലിയ പരീക്ഷണമാണ് കൊവിഡ്. സമ്ബദ് വ്യവസ്ഥ സാവധാനം പൂര്വസ്ഥിതിയിലാകുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

