
ന്യൂഡല്‍ഹി: രാജ്യത്തെ 24 മണിക്കൂറിനിടെ 22,252 പേര്‍ക്ക് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം 7,19,665 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ കോവിഡ് മരണം 20,000 കടന്നു. 24 മണിക്കൂറിനിടെ 467 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 20,160 ആയി. 4,39,948 പേര്‍ രോഗമുക്തി നേടി.
61.13 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് പട്ടികയില്‍ ആദ്യം.
മഹാരാഷ്്ട്രയില്‍ 5368 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 2,11,987 ആയി ഉയര്‍ന്നു. 9206 പേരാണ് സംസ്ഥാനത്ത് മരിച്ചത്. തമിഴ്നാട്ടില്‍ തുടര്‍ച്ചയായ അഞ്ചാംദിവസവും 2000ത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,14,978 ആയി. 1571 മരണമാണ് തമിഴ്നാട്ടില്‍ ഇതുവരെ സ്ഥിരീകരിച്ചത്.

