മലയാളം എക്സ്പ്രെസ്സ്
മലയാളം എക്സ്പ്രെസ്സ്

രാജ്യത്തെ വിദേശനാണ്യ ശേഖരം 600 ബില്ല്യണ്‍ ഡോളറായി മറികടതായി റിപ്പോര്‍ട്ടുകള്‍

രാജ്യത്തെ വിദേശനാണ്യ ശേഖരം 600 ബില്ല്യണ്‍ ഡോളറായി മറികടതായി റിപ്പോര്‍ട്ടുകള്‍
  • 467d
  • 3 shares

ഇന്ത്യയിലെ വിദേശനാണ്യ ശേഖരം ആദ്യമായി 600 ബില്ല്യണ്‍ യു.എസ് ഡോളറായി മറികടന്നു. ജൂണ്‍ 4ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം 605 ബില്യണ്‍ ഡോളറാണ്. ഇതോടെ കരുതല്‍ ശേഖരത്തില്‍ ലോകത്തില്‍ നാലാം സ്ഥാനത്തുള്ള റഷ്യയ്ക്ക് ഒപ്പമെത്തി ഇന്ത്യയും. ഇന്ത്യയുടെ കരുതല്‍ ശേഖരം 605.008 ബില്യണ്‍ ഡോളറും റഷ്യയുടേത് 605.2 ബില്യണ്‍ ഡോളറുമാണ് .

ഒരു വര്‍ഷത്തിനുള്ളിലാണ് ഇന്ത്യയുടെ കരുതല്‍ ധനത്തില്‍ 100 ബില്യണ്‍ ഡോളര്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നത്. 2021 മേയ് 28 ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ധനം 5.271 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച്‌ 598.165 ബില്യണ്‍ ഡോളറായിരുന്നു. വിദേശ വിനിമയ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യു.എസ് ഇതര കറന്‍സികളുടെ മൂല്യത്തിന് ഉണ്ടാകുന്ന വ്യത്യാസം വിദേശ കരുതലിനെ സ്വാധീനിച്ചിട്ടുമുണ്ട്.

No Internet connection

Link Copied