റാക്ക് ഹാഫ് മാരത്തണ്‍ 15-ാം പതിപ്പ് 2021 ഫെബ്രുവരിയില്‍ നടക്കും.ആര്‍.സി.എസ്. സ്‌പോര്‍ട്‌സ് ആന്‍ഡ് ഇവന്റ്‌സ് സംഘടിപ്പിക്കുന്ന മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബറില്‍ തുടങ്ങും.
ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഏറെ പ്രചാരമുള്ള റാക്ക് മാരത്തണിന്റെ അല്‍ മര്‍ജാന്‍ ദ്വീപില്‍ നടന്ന കഴിഞ്ഞ പതിപ്പില്‍ 5000-ത്തിലേറെ പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അന്താരാഷ്ട്ര കായികതാരങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹാഫ് മാരത്തണ്‍ ആയാണ് ഇത് അറിയപ്പെടുന്നത്.

