Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'രാവണ ചിദംബരം' നോവല്‍ പ്രകാശനം ചെയ്തു

'രാവണ ചിദംബരം' നോവല്‍ പ്രകാശനം ചെയ്തു

കൊച്ചി: കെ.എസ്.ആര്‍.ടി.സി. ചീഫ് ലോ ഓഫീസറും എഴുത്തുകാരിയുമായ ഹേന പി.എന്‍-ന്റെ പുതിയ നോവലായ 'രാവണ ചിദംബരം' പ്രകാശനം ചെയ്തു.

എറണാകുളം ഭാരത്

കൊച്ചി: കെ.എസ്.ആര്‍.ടി.സി. ചീഫ് ലോ ഓഫീസറും എഴുത്തുകാരിയുമായ ഹേന പി.എന്‍-ന്റെ പുതിയ നോവലായ ‘രാവണ ചിദംബരം’ പ്രകാശനം ചെയ്തു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി-വയലാര്‍ അവാര്‍ഡ് ജേതാവും പ്രമുഖ എഴുത്തുകാരനുമായ എസ്. ഹരീഷ് നോവല്‍ പ്രകാശനം ചെയ്യ്തു. പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി നോവലിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. കറന്റ് ബുക്സാണ് പ്രസാധകര്‍.

പ്രകാശന ചടങ്ങ് മുന്‍ ലോക്സഭാംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്യ്തു. ചലച്ചിത്ര നടന്‍ ഇര്‍ഷാദ് അലി മുഖ്യാതിഥിയായിരുന്നു. സംവിധായകനും കഥാകൃത്തുമായ എന്‍. അരുണ്‍ അദ്ധ്യക്ഷനായിരുന്നു. പി.എന്‍ ഹേന പുസ്തക അവതരണം നടത്തി. സമകാലിക മലയാളം വാരിക പത്രാധിപര്‍ സജി ജെയിംസ് പുസ്തകാവതരണവും സംഗീത സംവിധായകന്‍ ബിജിബാല്‍ ആദ്യ വില്‍പ്പനയും നിര്‍വഹിച്ചു. സംവിധായകനും നടനുമായ പി. വിജയകുമാര്‍ സ്വാഗതവും സി കെ സനില്‍ നന്ദിയും രേഖപ്പെടുത്തി.

പുരാണങ്ങളില്‍ പ്രതിനായകനായി മുദ്രചാര്‍ത്തപ്പെട്ട രാവണനെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകളുടെ അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം. ശിവന്റെ പ്രിയ ശിഷ്യനായ രാവണന്റെ ജീവിതവഴികളും പത്ത് തലയെന്നത് പത്ത് വിവിധ കഴിവുകളാണെന്ന സത്യവും ഈ കൃതിയിലൂടെ അനാവൃതമാകുന്നു.

വൈക്കം സ്വദേശിയായ ഹേന പി.എന്‍, കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ എംഡിയായും ഹൈക്കോടതിയിലെ കെഎസ്‌ആര്‍ടിസി ലെയ്സന്‍ ഓഫീസില്‍ ഡെപ്യൂട്ടി ലോ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എംജി സര്‍വകാലാശാല ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെനറ്റ് അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സംസ്‌കൃത പഠനം, ശാസ്ത്രീയ നൃത്തം, സംഗീതം, കഥകളിക്കമ്പം, ജ്യോതിഷം, ആയുര്‍വേദം, ഹൈന്ദവ-ആത്മീയ ഫിലോസഫിക്കല്‍ രചനകള്‍ എന്നിവയിലുള്ള വായനയും താല്പര്യവുമാണ് തന്റെ ആദ്യ നോവലായ ‘രാവണ ചിദംബരം’ കോവിഡ് കാലത്തെ ഒഴിവുസമയങ്ങളില്‍ എഴുതി പൂര്‍ത്തിയാക്കാന്‍ അടിത്തറപാകിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online