Dailyhunt
റിപ്പബ്ലിക്ക് ദിനത്തിലെ ടാബ്ളോ എന്താണ് ?

റിപ്പബ്ലിക്ക് ദിനത്തിലെ ടാബ്ളോ എന്താണ് ?

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓര്‍മ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം( ഗണതന്ത്രദിനം) എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളില്‍ ഒന്നാണ് ജനുവരി 26. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവില്‍ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതല്‍ 1950 വരെയുള്ള കൈമാറ്റ കാലയളവില്‍ ജോര്‍ജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവന്‍. ആ കാലഘട്ടത്തിലെ ഗവര്‍ണര്‍ ജനറല്‍ സി. രാ‍ജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
ചരിത്രത്തിലെ കഥയോ രംഗമോ പ്രദര്‍ശിപ്പിക്കുന്ന ചലനരഹിതമായ മോഡലുകളുടെ ഒരു കൂട്ടമാണ് ടാബ്ളോ. വിവിധ സംസ്ഥാനങ്ങളിലെ കലയും ജീവിത രീതിയും ഒത്തുചേരുന്ന വര്‍ണങ്ങള്‍ ഇഴുകി ചേര്‍ന്ന ടാബ്ളോകളുടെ പ്രദര്‍ശനം രാജ്യത്തിന്റെ നാനാത്വം വിളിച്ചോതുന്ന വേദിയാക്കി മാറ്റും. റിപ്പബ്ലിക് ദിനാഘോഷത്തില്‍ വിവിധ സംസ്ഥാനങ്ങള്‍, വകുപ്പുകള്‍, മന്ത്രാലയങ്ങള്‍ എന്നിവ അവരുടെ നേട്ടങ്ങളെയോ ചരിത്രത്തിന്റെയോ സംസ്കാരത്തിന്റെയോ രൂപത്തില്‍ ഇവ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
രാജ്യത്തെ പ്രതിരോധ മന്ത്രാലയമാണ് ടാബ്ളോകള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. തെരഞ്ഞെടുക്കല്‍ പ്രക്രിയ നിരവധി മാര്‍‌ഗ്ഗനിര്‍‌ദ്ദേശങ്ങളിലൂടെയാണ് കടന്നു പോകുന്നത്. രാജ്യത്തിന്റെ മാര്‍‌ഗ്ഗനിര്‍‌ദ്ദേശങ്ങള്‍‌ അനുസരിച്ച്‌ ടാബ്ളോകള്‍ ചരിത്രപരമായ ചില സംഭവങ്ങള്‍‌, സംസ്കാരം, പൈതൃകം, വികസന പരിപാടികള്‍‌, പരിസ്ഥിതി എന്നിവയെ അടിസ്ഥാനമാക്കി ആയിരിക്കണം.
ടാബ്ളോയില്‍ ലോഗോകളൊന്നും പാടില്ല എന്നാല്‍ കുറച്ച്‌ ആനിമേഷനും ശബ്ദവും മറ്റുമാകാം.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online