Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സബ്ജില്ല ലിറ്റില്‍ കൈറ്റ്സ് ക്യാമ്ബ്

സബ്ജില്ല ലിറ്റില്‍ കൈറ്റ്സ് ക്യാമ്ബ്

നെടുമങ്ങാട് സബ്‍ജില്ല ലിറ്റില്‍ കൈറ്റ്സ് ക്യാമ്ബ് നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നു. അനിമേഷന്‍ പ്രോഗ്രാമിങ്‌ വിഭാഗത്തില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. വിഷ്വല്‍പ്രോഗ്രാമിങ്‌, സ്ക്രാച്ച്‌ പ്രോഗ്രാമിങ്‌,ടുപി ട്യൂബ് തുടങ്ങിയ സോഫ്റ്റ് െവയറുകളുടെ സാധ്യതകള്‍ പരിചയപ്പെടുത്തി. ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്പ് നിര്‍മാണവും നടന്നു.

നെടുമങ്ങാട് പാലോട് സബ്ജില്ല മാസ്റ്റര്‍ ട്രെയിനര്‍മാരായ ശ്രീജാദേവി, നസീജ എന്നിവരാണ് ക്ലാസ്‌ നയിച്ചത്‌. നൂറ് കുട്ടികള്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online