Monday, 14 Jun, 3.53 pm മലയാളം എക്സ്പ്രെസ്സ്

കേരളം
സഹതാരവുമായി കൂട്ടിയിടിച്ച്‌ പരിക്കേറ്റതിന് പിന്നാലെ ഓര്‍മ്മശക്തി നഷ്ടപ്പെട്ടെന്ന് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരത്തിന്റെ വെളിപ്പെടുത്തല്‍

സഹതാരവുമായി കൂട്ടിയിടിച്ച്‌ പരിക്കേറ്റതിന് പിന്നാലെ ഓര്‍മ്മശക്തി നഷ്ടപ്പെട്ടെന്ന് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരത്തിന്റെ വെളിപ്പെടുത്തല്‍. ഇക്കഴിഞ്ഞ ശനിയാഴ്ച അബുദാബിയില്‍ നടന്ന പിഎസ്‌എല്‍ മത്സരത്തിലാണ് ഡുപ്ലസിയ്ക്ക് പരിക്കേറ്റത്. ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ മറുഭാഗത്തുനിന്നും ഓടി വന്ന മൊഹമ്മദ് ഹസ്‌നൈനുമായാണ് ഡുപ്ലസി കൂട്ടിയിടിച്ചത്.

'പിന്തുണ അറിയിച്ച്‌ സന്ദേശങ്ങള്‍ അയച്ച എല്ലാവര്‍ക്കും നന്ദി. തിരികെ ഹോട്ടലില്‍ എത്തിയിരിക്കുകയാണ്. പരിക്ക് ഭേദമാകുന്നു. കൂട്ടിയിടിയില്‍ ഓര്‍മ്മശക്തി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ല. എത്രയും വേഗം കളിക്കളത്തിലേയ്ക്ക് മടങ്ങി വരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ'- ഡുപ്ലസി ട്വിറ്ററില്‍ കുറിച്ചു.

The post സഹതാരവുമായി കൂട്ടിയിടിച്ച്‌ പരിക്കേറ്റതിന് പിന്നാലെ ഓര്‍മ്മശക്തി നഷ്ടപ്പെട്ടെന്ന് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരത്തിന്റെ വെളിപ്പെടുത്തല്‍ first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top