Tuesday, 20 Aug, 7.30 am മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
സമസ്ത ബഹ്‌റൈന്‍ മെമ്ബര്‍ഷിപ്പ് കാമ്ബയിന്‍ ആരംഭിച്ചു

മനാമ: സമസ്ത ബഹ്‌റൈന്‍ ഘടകത്തിന്റെ മെമ്ബര്‍ഷിപ്പ് കാമ്ബയിന്‍ ആരംഭിച്ചതായി കേന്ദ്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കാമ്ബയിന്റെ ഔദ്യോഗിക ഉദ്ഘാടനം മനാമയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഖാലിദ് ഹാജിക്ക് ആദ്യ മെമ്ബര്‍ ഷിപ്പ് നല്‍കി നിര്‍വ്വഹിച്ചു. സമസ്ത ബഹ്‌റൈന്‍ ഭാരവാഹികളും മറ്റു സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

സപ്തംബര്‍ 20 വരെ നീണ്ടുനില്‍ക്കുന്ന മെമ്ബര്‍ഷിപ്പ് കാമ്ബയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ക്യാമ്ബയിന്‍ കാലയളവില്‍ സമസ്ത ബഹ്‌റൈന്‍ ഏരിയ കമ്മിറ്റികളുമായി ബന്ധപ്പെട്ടാണ് മെമ്ബര്‍ഷിപ്പ് സ്വീകരിക്കേണ്ടത്.കൂടുതല്‍ വിവരങ്ങള്‍ക്ക് : 00973-39128941

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top