
സംസ്കരണത്തിന് സംവിധാനമില്ലാത്തതിനാല്‍ മഞ്ചേശ്വരത്ത് മാലിന്യപ്രശ്നം രൂക്ഷം. . സംസ്കരണത്തിന് ശാസ്ത്രീയസംവിധാനമില്ലാത്തതിനാല്‍ നാട്ടുകാര്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ദേശീയപാതയോരത്തും മറ്റ് പൊതുസ്ഥലങ്ങളിലും അലക്ഷ്യമായി മാലിന്യം കൂട്ടിയിടുന്നത് പതിവാണ്. ദുര്‍ഗന്ധം സഹിക്കാനാവാതെ നാട്ടുകാര്‍ എതിര്‍പ്പുയര്‍ത്തുമ്ബോള്‍ താത്കാലികമായി അവ മണ്ണിട്ട് മൂടുകയോ നീക്കം ചെയ്യുകയോ മാത്രമാണ് ചെയ്തുവരുന്നത്.
ചെക്പോസ്റ്റിന് സമീപം കുഴിയെടുത്ത് മൂടാന്‍ തീരുമാനിച്ചെങ്കിലും അവിടെയും നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തുവന്നു. ആഴ്ചകളായി ഈ പ്രദേശത്ത് കൂട്ടിയിട്ട മാലിന്യം മാത്രം ഇവിടെ സംസ്കരിച്ചാല്‍ മതിയെന്ന നാട്ടുകാരുെടെ നിര്‍ബന്ധത്തിന് വഴങ്ങി പുറത്തുനിന്ന് കൊണ്ടുവന്നവ തിരിച്ചയച്ചു. മാലിന്യപ്രശ്നം സംഘര്‍ഷാവസ്ഥയിലേക്ക് എത്തുന്ന സാഹചര്യമാണുണ്ടായത്. പോലീസെത്തി ചര്‍ച്ച നടത്തിയാണ് പ്രശ്നം താത്കാലികമായി പരിഹരിച്ചത്.
The post സംസ്കരണത്തിന് സംവിധാനമില്ലാത്തതിനാല്‍ മഞ്ചേശ്വരത്ത് മാലിന്യപ്രശ്നം രൂക്ഷം first appeared on MalayalamExpressOnline.
