Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മൂന്ന്  മരണം

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മൂന്ന് മരണം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് കൊറോണ ബാധിച്ച്‌ മൂന്നുപേര്‍ മരിച്ചു. കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ആലുവ സ്വദേശി മനയ്‌ക്കപ്പറമ്ബില്‍ അബ്‌ദുള്‍ ഖാദര്‍, കോട്ടയം വേളൂര്‍ പരുവക്കുളത്തുമാലില്‍ എബ്രഹാം ജേക്കബ്‌എ ന്നിവരാണ് മരണമടഞ്ഞത്. കടുത്ത ശ്വാസം മുട്ടലിനെ തുടര്‍ന്നാണ് എബ്രഹാം ജേക്കബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വൈകാതെ മരണമടഞ്ഞു. പിന്നീട് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ പടിയൂര്‍ സ്വദേശി സൈമണാണ് രാവിലെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. 60 വയസായിരുന്നു. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് സൈമണ്‍ മരണത്തിന് കീഴടങ്ങിയത്.

ആലുവായില്‍ മരണമടഞ്ഞ അബ്‌ദുള്‍ ഖാദറിന് ഹൃദ്യോഗവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു.ഇദ്ദേഹത്തിന്റെ മരണകാരണം വ്യക്തമാകാന്‍ സ്രവം ആലപ്പുഴ എന്‍ഐവി ലാബിലേക്ക് അയച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു മരണമടഞ്ഞ സൈമണിന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ കൊവിഡ് പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ ആയതോടെ ഈ മാസം 7ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇരിട്ടി ആശുപത്രി ഐ.സി.യുവില്‍ നിന്ന് സമ്ബര്‍ക്കത്തിലൂടെയാണോ രോഗം ബാധിച്ചത് എന്നാണ് സംശയം. സ്രവം കൂടുതല്‍ പരിശോധനയ്ക്കായി ആലപ്പുഴ ലാബിലേക്ക് അയച്ചു. ഇദ്ദേഹത്തിന്റെ അടുത്ത രണ്ട് ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online