Monday, 02 Aug, 7.08 pm മലയാളം എക്സ്പ്രെസ്സ്

കേരളം
സത്യസായി ട്രസ്റ്റിന്‍റെ 23 വീടുകള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വിതരണം ചെയ്യണം എന്ന് മനുഷ്യാവകാശ കമ്മീഷന്‍

നാലു വര്‍ഷം മുമ്ബ് സത്യ സായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 23 വീടുകള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വിതരണം ചെയ്യുന്നതില്‍ ചീഫ് സെക്രട്ടറി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. വീട് അനുവദിക്കുന്നതില്‍ കാലതാമസം വരുത്തിയ ജില്ലാ കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി.

ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗത്ത് ഗുരുതരമായ അനാസ്ഥയുണ്ടായ പശ്ചാത്തലത്തില്‍ വീടുകള്‍ വിതരണം ചെയ്യാന്‍ ചീഫ് സെക്രട്ടറി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.കാസര്‍കോട്ടെ 5.5 ഏക്കര്‍ സ്ഥലത്ത് 45 വീടുകളാണ് ട്രസ്റ്റ് നിര്‍മ്മിച്ച്‌ നല്‍കിയത്. ഇതിനായി കോടി കണക്കിന് രൂപ ചെലവാക്കി. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ കേരള ഗവര്‍ണറാണ് നാടിന് സമര്‍പ്പിച്ചത്. 22 വീടുകള്‍ മുഖ്യമന്ത്രി ഇരകള്‍ക്ക് കൈമാറി.കാസര്‍ക്കോട് നടന്ന സിറ്റിംഗില്‍ കമ്മീഷന്‍ സര്‍ക്കാരിന്‍റെയും ട്രസ്റ്റിന്‍റെയും വാദം കേട്ടു.കാലതാമസത്തിനുള്ള ന്യായീകരണം ജില്ലാ കളക്ടര്‍ സമര്‍പ്പിച്ചു.

The post സത്യസായി ട്രസ്റ്റിന്‍റെ 23 വീടുകള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വിതരണം ചെയ്യണം എന്ന് മനുഷ്യാവകാശ കമ്മീഷന്‍ first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top