Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചു 14 പേര്‍  മരിച്ചു

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചു 14 പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചു 14 പേര്‍ ഇന്ന് മരിച്ചു. പുതുതായി 1090 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 982 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,23,406 ആയി. അതില്‍ 4,06,589 പേര്‍ സുഖം പ്രാപിച്ചു.

ആകെ മരണസംഖ്യ 7,032 ആയി. 9785 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 1,333 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

The post സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചു 14 പേര്‍ മരിച്ചു first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online