Dailyhunt
സൗദി അറേബ്യയില്‍ വീണ്ടും പ്രതിദിന കൊവിഡ് മുക്തരുടെ എണ്ണം ഉയര്‍ന്നു

സൗദി അറേബ്യയില്‍ വീണ്ടും പ്രതിദിന കൊവിഡ് മുക്തരുടെ എണ്ണം ഉയര്‍ന്നു

സൗദി അറേബ്യയില്‍ വീണ്ടും പ്രതിദിന കൊവിഡ് മുക്തരുടെ എണ്ണം ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1061 പേരാണ് കൊവിഡ് മുക്തരായത്. പുതുതായി 1,039 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ 4,24,445 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 4,07,650 പേര്‍ രോഗമുക്തി നേടി.

ആകെ മരണസംഖ്യ 7,045 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,750 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,311 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

The post സൗദി അറേബ്യയില്‍ വീണ്ടും പ്രതിദിന കൊവിഡ് മുക്തരുടെ എണ്ണം ഉയര്‍ന്നു first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online