Saturday, 08 May, 6.13 am മലയാളം എക്സ്പ്രെസ്സ്

പ്രവാസി
സൗദി അറേബ്യയിലെ സ്വകാര്യ അന്തര്‍ദേശീയ സ്‌കൂളുകളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു

സൗദി അറേബ്യയിലെ സ്വകാര്യ അന്തര്‍ദേശീയ സ്‌കൂളുകളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. ഇതോടെ 28000 വിദേശികള്‍ക്ക് ജോലി നഷ്ടമാകും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്‌കൂളുകളിലെ ജോലികള്‍ തീരുമാനത്തിലുള്‍പ്പെടും. വിഷയങ്ങള്‍ക്ക് അനുസരിച്ച്‌ ഘട്ടങ്ങളായി മൂന്നു വര്‍ഷത്തിനുള്ളില്‍ നിശ്ചിത അനുപാതം ജോലികള്‍ സ്വദേശിവത്കരിക്കാനാണ് പദ്ധതി.

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ബയോളജി, കമ്ബ്യൂട്ടര്‍ സയന്‍സ് എന്നിവയുള്‍പ്പെടെ എല്ലാ വിഷയങ്ങളിലും സ്വകാര്യവത്കരണ നിരക്ക് ഉയര്‍ത്തുകയാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ അറബിഭാഷ, ഇസ്‌ലാമിക് പഠനം, സാമൂഹ്യ ശാസ്ത്രം, ആര്‍ട്ട് ആന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ആദ്യഘട്ടമെന്ന നിലയില്‍ ഇന്റര്‍നാഷനല്‍ സ്‌ക്കൂളുകളില്‍ സ്വദേശിവത്കര അനുപാതം വര്‍ധിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

The post സൗദി അറേബ്യയിലെ സ്വകാര്യ അന്തര്‍ദേശീയ സ്‌കൂളുകളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top