സൗദി അറേബ്യയ്ക്ക് നേരെ മിസൈല്‍ ആക്രമണം.റിയാദിനെ ലക്ഷ്യമാക്കിയാണ് രണ്ട് ബാലിസ്റ്റിക് മിസൈല്‍ ഹൂതികള്‍ തൊടുത്തത്.സൗദിയിലെ പ്രാദേശിക സമയം ഏകദേശം രാത്രി 11 മണിക്കാണ് തലസ്ഥാനം ലക്ഷ്യമാക്കി തൊടുക്കപ്പെട്ട രണ്ട് മിസൈലുകള്‍ ആകാശത്ത് വെച്ച് സൗദിഅറേബ്യ തകര്‍ത്തത്.
റിയാദിലെ ആകാശത്ത് വെച്ച് തകര്‍ത്ത മിസൈലുകളുടെ അവശിഷ്ടങ്ങള്‍ താഴെ പതിച്ച് രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. ജിസാന് നേരെ നടന്ന മിസൈല്‍ ആക്രമണ ശ്രമവും പ്രതിരോധിച്ചു. ആക്രമണം നടത്തിയത് ഹൂതികളാണെന്ന് സൗദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് നടക്കുമ്ബോള്‍ ഹൂതികള്‍ നടത്തുന്ന ഈ പ്രവര്‍ത്തനം അംഗീകരിക്കാനാകില്ലെന്നും സൈന്യം പറഞ്ഞു.

