Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗദി ജി20 ഉച്ചകോടി ഓണ്‍ലെെനായി നടക്കും

സൗദി ജി20 ഉച്ചകോടി ഓണ്‍ലെെനായി നടക്കും

ജി 20 രാജ്യങ്ങളുടെ ഉച്ചകോടി ഇൗ വര്‍ഷം സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ വെര്‍ച്വലായി നടക്കും. റിയാദില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഉച്ചകോടിയാണ്​ കോവിഡ്​ ഭീഷണി ഒഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈനില്‍ നടത്താന്‍ തീരുമാനിച്ചത്​. നവംബര്‍ 21, 22 തീയതികളില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നടക്കും.

ആതിഥേയരായ സൗദിയുടെ ഭരണാധികാരി സല്‍മാന്‍ രാജാവാണ് അധ്യക്ഷന്‍. ഉച്ചകോടിക്ക് മുന്നോടിയായി അംഗ രാജ്യങ്ങളിലെ വിവിധ മന്ത്രിമാര്‍ പങ്കെടുക്കുന്ന നൂറിലധികം വിവിധ യോഗങ്ങള്‍ ഇതിനകം പൂര്‍ത്തിയായി.മനുഷ്യകുലത്തിന്‍റെ സംരക്ഷണം, പകര്‍ച്ചവ്യാധികള്‍ അതിജീവിക്കല്‍, കോവിഡ് വ്യാപന കാലത്ത് ബോധ്യപ്പെട്ട ദൗര്‍ബല്യങ്ങളെ നേരിടാനുള്ള മാര്‍ഗങ്ങള്‍, ദീര്‍ഘകാല ആസൂത്രണം രൂപ്പപ്പെടുത്തല്‍ എന്നിവ റിയാദ് ഉച്ചകോടിയുടെ മുഖ്യ വിഷയങ്ങളായിരിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online