റിയാദ്∙ സൗദി അറേബ്യയുടെ വിവിധ മേഖലകളില്‍ നാളെ വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .
വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. മദീന, തബൂക്ക്, അല്‍-ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രവിശ്യ, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നേരിയ, ഇടത്തരം മഴയ്‌ക്കൊപ്പം മിന്നലുണ്ടാകും. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കാനും കാലാവസ്ഥാ മുന്നറിയിപ്പ് ശ്രദ്ധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
The post സൗദിയില്‍ ഇടിക്കും മഴക്കും സാധ്യത first appeared on MalayalamExpressOnline.

