Saturday, 29 Feb, 8.00 am മലയാളം എക്സ്പ്രെസ്സ്

കേരളം
'ഷൈലോക്ക്‌' തിയേറ്ററുകളില്‍ വിജയക്കുതിപ്പ്‌ തുടരുന്നു..

മാസ്റ്റര്‍പീസ് എന്ന ചിത്രത്തിനു ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ജനുവരി 23ന് തിയേറ്ററുകളിലെത്തിയ ഷൈലോക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 70 കോടിയില്‍ പരം കളക്ഷനുമായി ചിത്രം മുന്നേറുകയാണ്.

മാസ്റ്റര്‍പീസ്, രാജാധിരാജ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂക്കയെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണ് ഷൈലോക്ക്. ശക്തനായ പ്രതിനായകനായാണ് ഇക്കുറി മെഗാസ്റ്റാറിന്റെ വരവ്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് ചിത്രത്തിന്റെ തിരക്കഥ.

രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റെനഡിവ് ആണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണന്‍, വിവേക, രാജ് കിരണ്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top