തിരുവനന്തപുരം : റോയല്‍ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഗ്ലാസ്‌ഗോയുടെ എംആർസിഎസ് പാർട്ട് ബി പരീക്ഷയുടെ ക്ലിനിക്കല്‍
"സർജൻമാരുടെ കഴിവുകളും അറിവും ക്ലിനിക്കല്‍ വൈദഗ്ധ്യവും വിലയിരുത്തുന്നതിലൂടെ ഉയർന്ന പ്രൊഫഷണല്‍ നിലവാരം ഉറപ്പാക്കുന്നതില്‍ എംആർസിഎസ് പരീക്ഷ നിർണായകമാണ്," കിംസ്‌ഹെല്‍ത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി 100-ലധികം സർജൻമാർ മൂന്ന് ദിവസം നീണ്ടുനിന്ന പരീക്ഷയില്‍ പങ്കെടുത്തു. ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശസ്ത്രക്രിയാ വിദഗ്ധർക്ക് ഉയർന്ന തലത്തിലുള്ള ശസ്ത്രക്രിയാ പരിശീലനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അന്താരാഷ്ട്ര യോഗ്യതാ പരീക്ഷയാണ് എംആർസിഎസ്. എഫ്.ആർ.സി.എസ്. (FRCS) എന്ന ഉയർന്ന യോഗ്യതയിലേക്കുള്ള പ്രവേശന പരീക്ഷയായും എംആർസിഎസ് പരിഗണിക്കപ്പെടുന്നു.
കിംസ്‌ഹെല്‍ത്ത് ഓർത്തോപീഡിക്സ് ആൻഡ് ട്രോമ വിഭാഗം സീനിയർ കണ്‍സള്‍ട്ടന്റും ഗ്രൂപ്പ് കോർഡിനേറ്ററുമായ ഡോ. മുഹമ്മദ് നസീറിന്റെ നേതൃത്വത്തിലാണ് പരീക്ഷ സംഘടിപ്പിച്ചത്. ഈ അന്താരാഷ്ട്ര പരീക്ഷയ്ക്ക് മൂന്നാം തവണയാണ് കിംസ്‌ഹെല്‍ത്ത് വേദിയാകുന്നത്.

