കേരളം
സിന്ധുവിന് വിജയം, വനിത-പുരുഷ ഡബിള്‍സ് കൂട്ടുകെട്ടുകളും അടുത്ത റൗണ്ടില്‍

സ്വിസ്സ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനം തുടരുന്നു. ആദ്യ റൗണ്ട് മത്സരങ്ങളില്‍ വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു തുര്‍ക്കിയുടെ നെസ്ലിഹന്‍ യിജിറ്റിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-16, 21-19 എന്ന സ്കോറിന് പരാജയപ്പെടുത്തുകയായിരുന്നു.
പുരുഷ സിംഗിള്‍സില്‍ അജയ് ജയറാം 21-12, 21-13 എന്ന സ്കോറിന് തായ്‍ലാന്‍ഡിന്റെ സിത്തിക്കോം തമ്മാസിനെ പരാജയപ്പെടുത്തി.വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഡി കൂട്ടുകെട്ട് ജര്‍മ്മന്‍ എതിരാളികളെ 21-5, 21-19 എന്ന നിലയില്‍ പരാജയപ്പെടുത്തുകയായിരുന്നു.
പുരുഷ ഡബിള്‍സില്‍ ഇംഗ്ലണ്ടിന്റെ ഗ്രിംലേ സഹോദരന്മാരുടെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ചാണ് സാത്വിക്സായിരാജ് റാങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി കൂട്ടുകെട്ട് വിജയം നേടിയത്. സ്കോര്‍ : 21-18, 19-21, 21-16
The post സിന്ധുവിന് വിജയം, വനിത-പുരുഷ ഡബിള്‍സ് കൂട്ടുകെട്ടുകളും അടുത്ത റൗണ്ടില്‍ first appeared on MalayalamExpressOnline.
related stories
-
ലേറ്റസ്റ്റ് ന്യൂസ് ഫ്രഞ്ച് ഓപ്പണില്‍ കളിക്കുമെന്ന് റോജര്‍ ഫെഡറര്‍
-
കായികം ഇന്ത്യ ഓപ്പണ്‍ നീട്ടിവച്ചു
-
കൊല്ലം ആലപ്പാട് പഞ്ചായത്തില്‍ മെഗാ കൊവിഡ് ടെസ്റ്റ്