Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സോണിയ ഗാന്ധിയുമായി  മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി

സോണിയ ഗാന്ധിയുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി

സോണിയ ഗാന്ധിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം നാല് മണിക്ക് സോണിയ ഗാന്ധിയുടെ വസതിയിലെത്തി ആയിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച ഫലപ്രദമെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുമെന്നും മമത പറഞ്ഞു.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ തോല്‍പിക്കുന്നതിനുള്ള പ്രതിപക്ഷത്തിന്റെ ദീര്‍ഘകാല പദ്ധതികള്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പ് മുതിര്‍ന്ന നേതാക്കളായ കമല്‍നാഥ്, ആനന്ദ് ശര്‍മ്മ എന്നിവരെ മമത ബാനര്‍ജി കണ്ടിരുന്നു. വിശാല സഖ്യത്തില്‍ അരവിന്ദ് കെജ്രിവാളിന്‍റെയും നിലപാടറിയും.

ശരദ് പവാറടക്കമുള്ള നേതാക്കളുമായും മമത ബാനര്‍ജി ചര്‍ച്ച നടത്തും.

The post സോണിയ ഗാന്ധിയുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online