Dailyhunt
സോറിയാസിസ് മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഉപയോ​ഗിക്കാന്‍ അനുമതി

സോറിയാസിസ് മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഉപയോ​ഗിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: കൊവിഡ് ​ഗുരുതരമായി ബാധിച്ച രോ​ഗികളില്‍ സോറിയാസിസ് രോ​ഗത്തിന് ഉപയോ​ഗിക്കുന്ന മരുന്ന് നല്‍കാന്‍ അനുമതി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ത്വക്ക് രോ​ഗമായ സോറിയാസിസിന് നല്‍കുന്ന ഇറ്റോലിസുമാബ് എന്ന മരുന്നാണ് കൊവിഡ് രോ​ഗികള്‍ക്ക് നല്‍കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ നിയന്ത്രിതമായ രീതിയില്‍ ഇവ നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ശ്വാസകോശ സംബന്ധമായ മിതമായതും കഠിനമായതുമായ സാഹചര്യങ്ങളില്‍ ഈ മരുന്ന് ഉപയോഗിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. ഐറ്റൊലെസുമാബ് എന്ന മരുന്ന് ഇതിനോടകം തന്നെ ബിയോകോണ്‍ അംഗീകരിച്ചു കഴിഞ്ഞു. കൊവിഡിന്റെ അപര്യാപ്തമായ മെഡിക്കല്‍ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ.

വിജി സോമാനി സോറിയാസിസിന് ചികിത്സിക്കുന്ന മരുന്ന് അംഗീകരിച്ചു.

രാജ്യത്ത് കോവിഡ് രോഗികളില്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് വിധേയമാക്കിയതിനു ശേഷമാണ് മരുന്ന് അംഗീകരിച്ചത്. ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായിരുന്നതായി ശ്വാസകോശ രോഗ വിദഗ്ധന്‍, ഔഷധ ശാസ്ത്രജ്ഞന്‍, എയിംസിലെ വിദഗ്ധര്‍ എന്നിവരെല്ലാം അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സോറിയാസിസ് ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. മരുന്ന് ഉപയോഗിക്കുന്നതിന് മുമ്ബ് കൊവിഡ് രോഗികളില്‍ നിന്ന് രേഖാമൂലമുള്ള സമ്മതപത്രം വാങ്ങും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online