കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്റ്റാൻഡ് എലോണ്‍ ഹെല്‍ത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെല്‍ത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് നടപ്പ്
നടപ്പ് സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തില്‍ 9.6 ലക്ഷം ക്ലെയിമുകളാണ് സ്റ്റാർ ഹെല്‍ത്ത് പരിഹരിച്ചത്. റീട്ടെയില്‍ ക്ലെയിം സെറ്റില്‍മെന്റ് അനുപാതം 1 ശതമാനം മെച്ചപ്പെട്ട് 91 ശതമാനത്തിലെത്തി. കമ്പനിയുടെ നെറ്റ് പ്രൊമോട്ടർ സ്കോർ 12 പോയിന്റ് ഉയർന്ന് 65 ആയി. കമ്പനിയുടെ പുതിയ പോളിസികളില്‍ 97 ശതമാനവും ഡിജിറ്റല്‍ വഴിയാണ് സമാഹരിച്ചത്. ഡിജിറ്റല്‍ ഡി2സി ചാനല്‍ വഴിയുള്ള റീട്ടെയില്‍ വില്‍പ്പനയില്‍ 142 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി.
ബിസിനസ് ആവശ്യങ്ങള്‍ക്കായി തയ്യാറാക്കിയ എഐ പ്ലാറ്റ്‌ഫോമായ ആറ്റം പ്രോയ്ക്ക് മികച്ച ഇൻഷുർടെക് ഉല്‍പ്പന്നത്തിനുള്ള എക്കണോമിക് ടൈംസ് പുരസ്കാരം ലഭിച്ചു. ഇടപാടുകാർക്ക് സ്വയം സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്റ്റാർ ഹെല്‍ത്ത് കസ്റ്റമർ ആപ്പ് ഇതുവരെ 14.7 ദശലക്ഷം പേർ ഡൗണ്‍ലോഡ് ചെയ്യുകയും പ്രതിമാസം 1.5 ദശലക്ഷത്തിലധികം പേർ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
കമ്പനിയുടെ ശക്തമായ അടിസ്ഥാന സൗകര്യങ്ങളുടെയും കൃത്യതയാർന്ന പ്രവർത്തന മികവിന്റെയും ഫലമാണ് ഒന്നാം പാദത്തിലെ മികച്ച പ്രകടനമെന്ന് സ്റ്റാർ ഹെല്‍ത്ത് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ് വ്യക്തമാക്കി. ഡിജിറ്റല്‍ സംവിധാനങ്ങളിലും ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാങ്കേതികവിദ്യകളിലുമുള്ള നിരന്തരമായ നിക്ഷേപങ്ങള്‍ ഇടപാടുകാർക്ക് കൂടുതല്‍ കാര്യക്ഷമവും അതിവേഗത്തിലുള്ളതുമായ സേവനങ്ങള്‍ ഉറപ്പാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തുടനീളം 900-ലധികം ബ്രാഞ്ചുകള്‍, 8.5 ലക്ഷത്തിലധികം ഏജന്റുമാർ, 16,000-ലധികം നെറ്റ്‌വർക്ക് ആശുപത്രികള്‍, 18,500-ലധികം ജീവനക്കാർ എന്നിവരടങ്ങുന്ന വിപുലമായ സേവന ശൃംഖല കമ്പനിക്കുണ്ട്.

