Friday, 02 Mar, 6.17 am മലയാളം എക്സ്പ്രെസ്സ്

കേരളം
സ്ഥാനാര്‍ത്ഥിക്ക് മര്‍ദനം; എഴുപുന്നയില്‍ വെള്ളിയാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

ആലപ്പുഴ: എഴുപുന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വീട്ടില്‍ക്കയറി തലയ്ക്കിടിച്ച്‌ പരിക്കേല്‍പ്പിച്ചു. യുഡി.എഫ് സ്ഥാനാര്‍ഥി ഹൈമവതിക്കാണ് കല്ലുകൊണ്ട് ഇടിയേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴ ഏഴുപുന്ന പഞ്ചായത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പരിക്കേറ്റ ഹെെമവതി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൈമവതിയുടെ വീടിന് മുന്നിലൂടെ പ്രവര്‍ത്തകര്‍ പ്രകടനമായി പോകുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.

Dailyhunt
Top