Sunday, 15 Dec, 6.49 am മലയാളം എക്സ്പ്രെസ്സ്

കേരളം
സു​ഡാ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഒ​മ​ര്‍ അ​ല്‍ ബ​ഷീ​റി​ന് അ​ഴി​മ​തി​ക്കേ​സി​ല്‍ ര​ണ്ടു വ​ര്‍​ഷം ത​ട​വ്

ഖാ​ര്‍​ത്തൂം: സു​ഡാ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഒ​മ​ര്‍ അ​ല്‍ ബ​ഷീ​റി​ന് അ​ഴി​മ​തി​ക്കേ​സി​ല്‍ ര​ണ്ടു വ​ര്‍​ഷം ത​ട​വ് ശി​ക്ഷ. അ​ഴി​മ​തി​യും അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ ക​റ​ന്‍​സി സൂക്ഷിച്ചതുമുള്‍പ്പെടെ​യു​ള്ള കേ​സു​ക​ളി​ലാ​ണ് 73കാരനായ ബ​ഷീ​റി​ന് ശി​ക്ഷ ലഭിച്ചിരിക്കുന്നത്. ബ​ഷീ​റി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ ത​ട​വു​ശി​ക്ഷ​യാ​ണ് സു​ഡാ​നീ​സ് കോ​ട​തി വി​ധി​ച്ച​ത്.

ജ​ന​കീ​യ പ്ര​ക്ഷോ​ഭം ​ശ​ക്ത​മാ​യ തി​നെ തു​ട​ര്‍ന്ന് മൂ​ന്നു പ​തി​റ്റാ​ണ്ട് സു​ഡാ​ന്‍ ഭ​രി​ച്ച ബ​ഷീ​റി​നെ ഏ​പ്രി​ലി​ല്‍ പ​ട്ടാ​ളം പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ​തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ദേ​ശ ക​റ​ന്‍​സി അ​ട​ക്കം 13 കോ​ടി ഡോ​ള​ര്‍ വ​രു​ന്ന തു​ക ക​ണ്ടെ​ടു​ത്ത കേ​സി​ലാ​ണ് ഇപ്പോള്‍ ശി​ക്ഷ ലഭിച്ചിരിക്കുന്നത്. പ്ര​ക്ഷോ​ഭ​ക​രെ കൊ​ല്ലാ​ന്‍ ഉ​ത്ത​ര​വി​ട്ട തി​ന്‍റെ പേ​രി​ല​ട​ക്കം ബ​ഷീ​റി​നെ​തി​രേ മ​റ്റു കേ​സു​ക​ളു​ണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top