Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൂപ്പര്‍ ഹീറോ തീമില്‍ മകളുടെ ജന്മദിനം   ആഘോഷിച്ച്‌ അസിന്‍

സൂപ്പര്‍ ഹീറോ തീമില്‍ മകളുടെ ജന്മദിനം ആഘോഷിച്ച്‌ അസിന്‍

തന്റെ മകള്‍ അരിന്റെ ജന്മദിന ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി അസിന്‍ തോട്ടുങ്കല്‍.
ജന്മദിന പാര്‍ട്ടിയില്‍ സൂപ്പര്‍ഹീറോ തീം ഫോട്ടോ അസിന്‍ പങ്കിട്ടത്.

അരിന്‍ ചുവന്ന വസ്ത്രവും,, AR എന്ന അക്ഷരങ്ങളുള്ള നീല കേപ്പും ധരിച്ചിരിക്കുന്നത് കാണാം. വണ്ടര്‍ വുമണ്‍, ബാറ്റ്മാന്‍, സ്‌പൈഡര്‍മാന്‍, ദി ഹള്‍ക്ക്, ഹാര്‍ലി ക്വിന്‍, ഗ്രീന്‍ ലാന്റേണ്‍, ദി ഫ്ലാഷ് എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ കോമിക്-ബുക്ക് സൂപ്പര്‍ഹീറോകള്‍ അലങ്കാരങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.''അരിന്‍ ഈസ് 4, ഔവര്‍ ലിറ്റില്‍ സൂപ്പര്‍ഹീറോ'' ഈ ക്യാപ്റ്റന്‍ നല്‍കിയിട്ടുണ്ട് .

അരിന്‍ എന്ന് എഴുതിയ ത്രിതല ജന്മദിന കേക്ക്, വ്യത്യസ്‌ത സൂപ്പര്‍ഹീറോകള്‍, ചിലന്തിവല, ബാറ്റ്‌മാന്‍ ചിഹ്നം, സൂപ്പര്‍മാന്‍ ലോഗോയ്‌ക്ക് സമാനമായി A എന്ന അക്ഷരവും, '4' എന്ന സംഖ്യ എന്നിവയും വണ്ടര്‍ വുമണിന്റെ കിരീടത്തില്‍ എഴുതിയിട്ടുണ്ട്. മേശപ്പുറത്ത് സൂപ്പര്‍ഹീറോ തീം കപ്പ് കേക്കുകളും ഉണ്ടായിരുന്നു. ബാറ്റ്മാന്‍ വേഷം ധരിച്ച അച്ഛന്‍ രാഹുല്‍ ശര്‍മ്മയുടെ അടുത്തേക്ക് അരിന്‍ ഓടുന്ന ഒരു വീഡിയോയില്‍ അസിന്‍ ''ബാറ്റ്മാന്‍ തന്റെ സൂപ്പര്‍ഗേള്‍ക്കൊപ്പം.'' എന്നാണ് ക്യാപ്ഷനിട്ടത്.

The post സൂപ്പര്‍ ഹീറോ തീമില്‍ മകളുടെ ജന്മദിനം ആഘോഷിച്ച്‌ അസിന്‍ first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online