Dailyhunt
സുപ്രീംകോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍നിന്ന് മോദിയുടെ ചിത്രം നീക്കി

സുപ്രീംകോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍നിന്ന് മോദിയുടെ ചിത്രം നീക്കി

ഡല്‍ഹി; സുപ്രീംകോടതിയുടെ ഔദ്യോഗിക ഇമെയില്‍ ഫൂട്ടറായി ചേര്‍ത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി.സുപ്രീംകോടതിയുടെ ഇ-മെയില്‍ സംവിധാനം കൈകാര്യം ചെയ്യുന്ന നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി.) ചിത്രം നീക്കിയത്.

ഇ-മെയിലില്‍ അവസാന ഭാഗത്ത് ഫൂട്ടറില്‍, സബ്കാ സാത്ത് സബ്കാ വികാസ് മുദ്രാവാക്യവും പ്രധാനമന്ത്രിയുടെ ചിത്രവുമായിരുന്നു സെറ്റ് ചെയ്ത് വെച്ചിരുന്നത്. ഇതേക്കുറിച്ച്‌ മുതിര്‍ന്ന അഭിഭാഷകര്‍ പരാതി നല്‍കുകയും വാര്‍ത്തയാകുകയും ചെയ്തിരുന്നു.ഇതോടെ സുപ്രീംകോടതി ഇത് നീക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.മോദിയുടെ ചിത്രത്തിന് പകരം ഇപ്പോള്‍ ഇമെയില്‍ ഫൂട്ടറില്‍ സുപ്രീം കോടതിയുടെ ചിത്രമാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്.

The post സുപ്രീംകോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍നിന്ന് മോദിയുടെ ചിത്രം നീക്കി first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online