ടെല്‍ അവീവ്: വെസ്റ്റ്ബാങ്കിലെ ചെക്ക്‌പോയിന്റില്‍ ഇസ്രേയല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഫലസ്തീന്‍ യുവതി കൊല്ലപ്പെട്ടു. 28 കാരിയായ ഇബ്റ്റിസം കാബ്നെയാണ് കൊല്ലപ്പെട്ടത് .
ചെക്ക്പോയിന്റില്‍ കാവല്‍ നില്‍ക്കുന്ന ഇസ്രയേല്‍ ബോര്‍ഡര്‍ പൊലീസിന്റെയും സിവിലിയന്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെയും സമീപത്തേക്ക് കൈയില്‍ കത്തിയുമായി ഓടിയെത്തിയ യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചിടുകയായിരുന്നു.
ഇവരെ 2016 ല്‍ ഇസ്രായേല്‍ അറസ്റ്റ് ചെയ്ത് 18 മാസം തടവിന് ശിക്ഷിച്ചിരുന്നു . ഇസ്രയേലിനും വെസ്റ്റ് ബാങ്കിനുമിടയിലുള്ള ഖലാണ്ടിയ ക്രോസിംഗിനു സമീപത്തു കൂടിയാണ് യുവതി സൈനികര്‍ക്ക് സമീപമെത്തിയത് .
നിരവധി തവണ യുവതിക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇവര്‍ അത് അവഗണിച്ചതിനെ തുടര്‍ന്നാണ് വെടിവച്ചത്
The post സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഫലസ്തീന്‍ യുവതി കൊല്ലപ്പെട്ടു first appeared on MalayalamExpressOnline.

