Wednesday, 27 Jan, 6.49 pm മലയാളം എക്സ്പ്രെസ്സ്

കേരളം
സൂര്യയുടെ സര്‍പ്രൈസ് എന്‍ട്രി; തന്റെ ആരാധകന്റെ വിവാഹം കൂടാന്‍

പ്രേക്ഷകരെയും ആരാധകരെയും എപ്പോഴും ചേര്‍ത്തുപിടിക്കുന്ന നടനാണ് സൂര്യ. പ്രിയപ്പെട്ടവരെ സഹായിക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കാറുമില്ല. ഇപ്പോഴിതാ തന്റെ കടുത്ത ആരാധകനായ ഹരിയുടെ വിവാഹത്തിനെത്തിയ താരത്തിന്റെ ചിത്രങ്ങളും വിഡിയോയും തരംഗമാവുകയാണ്

വര്‍ഷങ്ങളായി ഓള്‍ ഇന്ത്യ സൂര്യ ഫാന്‍ ക്ലബ്ബിന്റെ അംഗം ആണ് ഹരി. വിവാഹച്ചടങ്ങില്‍ ഉടനീളം സൂര്യ സജീവമായിരുന്നു . വധുവിന് ചാര്‍ത്താന്‍ താലി എടുത്തുകൊടുത്തതും സൂര്യയായിരുന്നു.

വിവാഹത്തിന് സൂര്യ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി അറിയിപ്പൊന്നും ഹരിക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇഷ്ടതാരത്തിന്റെ വരവ് വരന് മാത്രമല്ല അവിടെയുള്ളവര്‍ക്കും കൗതുക കാഴ്ചയായി.

The post സൂര്യയുടെ സര്‍പ്രൈസ് എന്‍ട്രി; തന്റെ ആരാധകന്റെ വിവാഹം കൂടാന്‍ first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top