Monday, 14 Jun, 4.33 pm മലയാളം എക്സ്പ്രെസ്സ്

കേരളം
തടവുകാര്‍ക്ക് നിര്‍ബന്ധിത വൈദ്യപരിശോധന; പ്രായോഗികമല്ലെന്ന് പൊലീസ് സംഘടനകള്‍, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

തിരുവനന്തപുരം: തടവുകാരെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്ബ് നിര്‍ബന്ധിത വൈദ്യപരിശോധന നടത്തുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംഘടനകള്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി.

തടവുകാരെ ജയിലില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ആന്തരിക പരുക്കുകള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ വിശദമായ വൈദ്യ പരിശോധന വേണമെന്ന സര്‍ക്കുലര്‍ പുറത്തിറക്കിയത് ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു. ഉത്തരവ് നടപ്പാക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിശദമായ പരിശോധന നടത്താനുള്ള സൗകര്യം പല സര്‍ക്കാര്‍ ആശുപത്രികളിലുമില്ലെന്നും സ്വകാര്യ ലാബുകളില്‍ പ്രതികളെ കൊണ്ടു പോയി പരിശോധിക്കാനുള്ള പണമില്ലെന്നും പൊലീസ് പറയുന്നു. സര്‍ക്കുലറില്‍ പറയുന്ന പരിശോധനകള്‍ പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് പൊലീസ് സംഘടനകളുടെ വാദം.

വൈദ്യ പരിശോധനയ്ക്കു കൂടുതല്‍ സമയം ചിലവഴിക്കുന്നത് പൊലീസ് സ്റ്റേഷനുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കും. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതികളെ കൂടുതല്‍ സമയം വൈദ്യ പരിശോധനയ്ക്കായി നിര്‍ത്തുമ്ബോള്‍ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു ചൂണ്ടിക്കാട്ടിയാണ് പൊലീസ് സംഘടനകള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുന്നത്.

The post തടവുകാര്‍ക്ക് നിര്‍ബന്ധിത വൈദ്യപരിശോധന; പ്രായോഗികമല്ലെന്ന് പൊലീസ് സംഘടനകള്‍, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top