Dailyhunt
"താലിബാനെന്നത് സാധാരണ മനുഷ്യര്‍": പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

"താലിബാനെന്നത് സാധാരണ മനുഷ്യര്‍": പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

താലിബാന്‍ എന്നത് സൈന്യമല്ലെന്നും സാധാരണ മനുഷ്യരാണെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അതിര്‍ത്തികളിലുള്ള മൂന്ന് ദശലക്ഷം അഫ്ഗാന്‍കാരെ അഭയാര്‍ത്ഥികളില്‍ നിന്ന് താലിബാന്‍കാരെ എങ്ങനെ വേട്ടയാടുമെന്ന ചോദ്യത്തിനാണ് ഇമ്രാന്‍ ഖാന്‍റെ പ്രതികരണം നല്‍കിയത്. ചൊവ്വാഴ്ച രാത്രി നടന്ന അഭിമുഖ പരിപാടിയിലാണ് പാക് പ്രധാനമന്ത്രി താലിബാനെ സാധാരണ മനുഷ്യരെന്ന് വിശേഷിപ്പിച്ചത്.

പഷ്തൂണ്‍ വിഭാഗത്തില്‍ നിന്നുള്ള ഭൂരിഭാഗം ആളുകളും ഉള്‍പ്പെടുന്ന അഫ്ഗാനിലെ അഭയാര്‍ത്ഥികള്‍ക്കും താലിബാന്‍ പോരാളികള്‍ക്കുമുള്ളത് ഓരേ വംശമാണെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് ലക്ഷത്തോളം ആളുകളുള്ള അഫ്ഗാന്‍ അഭയാര്‍ത്ഥി ക്യാംപുണ്ട് അതുപോലെ തന്നെ ഒരുലക്ഷത്തോളം ആളുകളുള്ള ക്യാംപുകളും അതിര്‍ത്തിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online