Thursday, 29 Jul, 11.54 am മലയാളം എക്സ്പ്രെസ്സ്

കേരളം
തന്റെ ലൊക്കേഷന്‍ വിശേഷങ്ങള്‍ ഭാര്യ ക്യത്യമായി അറിയുന്നത് കേട്ട് ഞെട്ടി ലാല്‍ജോസ് !

മലയാളത്തിലെ ഹിറ്റ്മേക്കറായ സംവിധായകനാണ് ലാല്‍ ജോസ്, ഇപ്പോള്‍ ഇദ്ദേഹം അഭിനയത്തിലും ശ്രദ്ധിക്കുന്നുണ്ട്. ലൊക്കേഷനില്‍ നടക്കുന്ന സംഭവങ്ങള്‍ തന്റെ ഭാര്യ കൃത്യമായി അറിയുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ലാല്‍ജോസ്. ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയ സംവിധായകന്റെ വാക്കുകളില്‍ നിന്നും

“ലൊക്കേഷനില്‍ നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ സ്വപ്നത്തില്‍ കാണുകയും, അത് ഉറക്കത്തില്‍ പറയുകയും ചെയ്യും. അത് അത്ര നല്ല ശീലമല്ല അതുകൊണ്ട് ലൊക്കേഷനിലെ എല്ലാ കാര്യങ്ങളും ഞാന്‍ നേരിട്ട് പറയാതെ തന്നെ അവള്‍ അറിയും. പിന്നെ ഒരു ഭാര്യ കേള്‍ക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഒന്നും അല്ലാത്തത് കൊണ്ട് എന്റെ തടി കേടായിട്ടില്ല. പക്ഷേ ഇങ്ങനെ ഒരു അബദ്ധം സംഭവിക്കാറുണ്ട്. ഭാര്യ ഇങ്ങോട്ട് ചോദിക്കുമ്ബോഴാണ് ഈ കാര്യം ഇവള്‍ എങ്ങനെയാണ് അറിഞ്ഞത് എന്ന് ഞാന്‍ അത്ഭുതപ്പെടുന്നത്. പിന്നീട് ഇങ്ങനെ ഒരു സ്വഭാവം ഉണ്ടെന്നു മനസിലായതോടെ ഭാര്യ ഓരോ കാര്യങ്ങള്‍ ചോദിക്കുമ്ബോള്‍ ഞാന്‍ ഞെട്ടാറില്ല. ഇത് അവള്‍ക്ക് എന്റെ സ്വപ്നത്തില്‍ നിന്ന് കിട്ടിയതാ എന്ന് മനസിലാകും”

The post തന്റെ ലൊക്കേഷന്‍ വിശേഷങ്ങള്‍ ഭാര്യ ക്യത്യമായി അറിയുന്നത് കേട്ട് ഞെട്ടി ലാല്‍ജോസ് ! first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top