Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉത്രാ വധം; ഭര്‍ത്താവ് സൂരജ് മാത്രം പ്രതി

ഉത്രാ വധം; ഭര്‍ത്താവ് സൂരജ് മാത്രം പ്രതി

കൊല്ലം: ഉത്രയെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലനടത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് മാത്രം പ്രതി. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഗാര്‍ഹിക പീഡനത്തിനുള്ള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. മൂന്നൂറ് രേഖകളും 252 സാക്ഷികളും ഉള്‍പ്പെടുന്ന ആയിരം പേജുള്ള കുറ്റപത്രം കൊലാപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരുക്ക് ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുള്ളത്.

കേസ്സിലെ രണ്ടാം പ്രതിയായിരുന്ന പാമ്ബ് പിടിത്തകാരന്‍ സുരേഷിനെ നേരത്തെ കോടതി മാപ്പ് സാക്ഷി ആക്കിയിരുന്നു. ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ച രീതി പുനരാവിഷ്‍കരിച്ച്‌ ശാസ്ത്രീയ തെളിവെടുപ്പുകള്‍ വരെ അന്വേഷണ സംഘം നടത്തി.

ക്രൈബ്രാഞ്ച് സംഘത്തെ സഹായിക്കാന്‍ വനം, ആരോഗ്യം വകുപ്പുകളില്‍ നിന്നുള്ള വിദഗ്ദരും ഉണ്ടായിരുന്നു. രണ്ട് പ്രാവശ്യമാണ് ഉത്രക്ക് പാമ്ബ് കടിയേല്‍ക്കുന്നത്. ഇതുരണ്ടും സൂരജ് കരുതിക്കൂട്ടി പണം തട്ടുന്നതിന് വേണ്ടി നടത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online