Thursday, 23 Sep, 10.11 pm മലയാളം എക്സ്പ്രെസ്സ്

കേരളം
വാക്സിന്‍ സ്വീകരിച്ച ഗര്‍ഭിണികളില്‍ നിന്ന് കുട്ടികളിലേക്ക് ഉയര്‍ന്ന തോതില്‍ ആന്‍റി ബോഡികള്‍ കൈമാറ്റം ചെയ്യപ്പെടുന്നതായി പഠനം

വാഷിംഗ്‌ടണ്‍; വാക്സിന്‍ സ്വീകരിച്ച ഗര്‍ഭിണികളില്‍ നിന്ന് കുട്ടികളിലേക്ക് ഉയര്‍ന്ന തോതില്‍ ആന്‍റി ബോഡികള്‍ കൈമാറ്റം ചെയ്യപ്പെടുന്നതായി പഠനം.അമേരിക്കയിലെ ഗ്രോസ്മാന്‍ സ്കൂള്‍ ഓഫ് മെഡിസിന്‍ പുറത്തു വിട്ട പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. എം.ആര്‍.എന്‍.എ വാക്സിന്‍ സ്വീകരിച്ച 36 ഗര്‍ഭിണികളിലാണ് പഠനം നടത്തിയത്. വാക്സിന്‍ സ്വീകരിച്ച ഗര്‍ഭിണികള്‍ പ്രസവിച്ച കുട്ടികളില്‍ പരിശോധന നടത്തിയപ്പോള്‍ ജനനസമയത്ത് തന്നെ അവരില്‍ ആന്‍റി ബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തി.

ഗര്‍ഭിണികള്‍ വാക്സിന്‍ സ്വീകരിക്കുന്നതിന്‍റെ പ്രാധാന്യം എത്രയാണ് എന്നാണ് പഠനം സൂചിപ്പിക്കുന്നത് എന്നും വാക്സിന്‍ സ്വീകരിക്കുന്നതോടെ അവര്‍ രണ്ട് ജീവനുകളെയാണ് സംരക്ഷിക്കുന്നതെന്നും പഠനത്തിന് നേതൃത്വം കൊടുത്ത ഗ്രോസ്മാന്‍ സ്കൂള്‍ ഓഫ് മെഡിസിന്‍ പ്രൊഫസര്‍ ആഷ് ലി എസ്.റോമന്‍ പറഞ്ഞു.

The post വാക്സിന്‍ സ്വീകരിച്ച ഗര്‍ഭിണികളില്‍ നിന്ന് കുട്ടികളിലേക്ക് ഉയര്‍ന്ന തോതില്‍ ആന്‍റി ബോഡികള്‍ കൈമാറ്റം ചെയ്യപ്പെടുന്നതായി പഠനം first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top