Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വാളയാറിലെ ഇളയപെണ്‍കുട്ടി കൊല്ലപ്പെട്ടിട്ട് ഇന്ന് നാലുവര്‍ഷം

വാളയാറിലെ ഇളയപെണ്‍കുട്ടി കൊല്ലപ്പെട്ടിട്ട് ഇന്ന് നാലുവര്‍ഷം

കൊച്ചി : വാളയാര്‍ കേസില്‍ ഇളയപെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് നാലുവര്‍ഷം തികയുമ്ബോള്‍ നീതികിട്ടിയില്ലെന്നാരോപിച്ച്‌ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം തലമുണ്ഡനം ചെയ്താണ്‌ ഇരയുടെ അമ്മ പ്രതിഷേധിച്ചത്.

ഇന്ന് എറണാകുളം കളക്‌ട്രേറ്റിന് മുന്നില്‍ നടക്കുന്ന ഐക്യദാര്‍ഡ്യ സമരത്തില്‍ 100 പേ‍ര്‍ തല മുണ്ഡനം ചെയ്യും. രാവിലെ 10ന് കളക്‌ട്രേറ്റിന് മുന്നിലാണ് സമരം. കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ പതിനാലു ജില്ലകളിലും പ്രചരണം നടത്തുമെന്ന് സമരസമിതി അറിയിച്ചു.

The post വാളയാറിലെ ഇളയപെണ്‍കുട്ടി കൊല്ലപ്പെട്ടിട്ട് ഇന്ന് നാലുവര്‍ഷം first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online