Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വന്‍ ബിസിനസ് നീക്കങ്ങളുമായി മുകേഷ് അംബാനി

വന്‍ ബിസിനസ് നീക്കങ്ങളുമായി മുകേഷ് അംബാനി

യുഎസ് ആസ്ഥാനമായുള്ള ഇന്റല്‍ കോര്‍പ്പറേഷന്റെ നിക്ഷേപ വിഭാഗമായ ഇന്റല്‍ ക്യാപിറ്റല്‍ ജിയോ പ്ലാറ്റ്‌ഫോമിലെ 0.39 ശതമാനം ഓഹരി 1,894.50 കോടി രൂപയ്ക്ക് വാങ്ങുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍‌ഐ‌എല്‍) അറിയിച്ചു. ഈ കരാറിലൂടെ ജിയോ പ്ലാറ്റ്‌ഫോം 4.91 ലക്ഷം കോടി രൂപയുടെ ഓഹരി മൂല്യവും 5.16 ലക്ഷം കോടി രൂപയുടെ എന്റര്‍പ്രൈസ് മൂല്യവും ഉറപ്പാക്കുന്നുവെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇടപാട് റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമാണെന്ന് ആര്‍‌ഐ‌എല്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ ഭീമനായ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ സേവന വിഭാഗത്തില്‍ നിക്ഷേപം ന‌ടത്തിയവരുടെ പട്ടികയിലേക്ക് ഇന്റല്‍ ക്യാപിറ്റലും ഇതോടെ ഇടം പിടിച്ചിരിക്കുന്നത്.

11 ആഴ്ചയ്ക്കുള്ളില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ഉള്‍പ്പെടുന്ന ജിയോ പ്ലാറ്റ്ഫോമിലേക്ക് നടന്ന പന്ത്രണ്ടാമത്തെ നിക്ഷേപമാണിത്. ഏപ്രില്‍ 22 മുതല്‍ ജിയോ പ്ലാറ്റ്‌ഫോംസ് വിവിധ നിക്ഷേപകരില്‍ നിന്ന് ഇതുവരെ 1,17,588.45 കോടി രൂപ സമാഹരിച്ചു. യുഎസ് ആസ്ഥാനമായുള്ള ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, ജനറല്‍ അറ്റ്ലാന്റിക്, കെകെആര്‍, അബുദാബി ആസ്ഥാനമായുള്ള മുബഡാല, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ട് എന്നിവയാണ് ജിയോ പ്ലാറ്റ്‌ഫോമില്‍ 11 ആഴ്ചയ്ക്കിടെ നിക്ഷേപം ന‌ടത്തിയ പ്രമുഖ ബിസിനസ് സ്ഥാപനങ്ങള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online