ലേറ്റസ്റ്റ് ന്യൂസ്
വരത്തന് സെപ്റ്റംബര്‍ 20ന് റിലീസ് ചെയ്യും

കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവെച്ച വരത്തന് സെപ്റ്റംബര്‍ 20ന് റിലീസ് ചെയ്യും. നേരത്തെ ഓണം റിലീസ് ആയി എത്തേണ്ട ചിത്രം പ്രളയക്കെടുതി കാരണം മാറ്റിവെക്കുകയായിരുന്നു. ബിഗ്ബജറ്റ് ചിത്രങ്ങളുള്‍പ്പെടെ പതിനൊന്നോളം സിനിമകളുടെ റിലീസാണ് മാറ്റിവെച്ചത്.
ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരത്തന് . അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.നസ്രിയ ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്. ലിറ്റില്‍ സ്വയമ്ബാണ് ക്യാമറ ചെയ്യുന്നത്. വിവേക് ഹര്ഷന് എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.
Dailyhunt