Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീടിനടുത്തെ ഷെഡിന് തീപിടിച്ചു; രണ്ട് ബൈക്കുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു

വീടിനടുത്തെ ഷെഡിന് തീപിടിച്ചു; രണ്ട് ബൈക്കുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു

ഹരിപ്പാട്: ചിങ്ങോലി എന്‍ടിപിസി ഗസ്റ്റ് ഹൗസിനു പടിഞ്ഞാറുവശം പുത്തന്‍ പുരക്കല്‍ സദാനന്ദന്റെ വീടിന് സമീപത്തെ ഷെഡ് കത്തിനശിച്ചു. ഷെഡില്‍ സൂക്ഷിച്ചിരുന്ന പള്‍സര്‍ ബൈക്ക്, സ്കൂട്ടര്‍ എന്നിവ പൂര്‍ണമായും നശിച്ചു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ഷെഡിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ നിന്നും ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് കരീലകുളങ്ങര പൊലീസ് പറഞ്ഞു. എന്‍ടിപിസി, ഹരിപ്പാട് അന്ഗ്നി രക്ഷാ നിലയം എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീയണിച്ചത്. അപ്പോളേക്കും ഷീറ്റ് പാകിയ ഷെഡ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. സദാനന്ദന്‍ ഇലക്‌ട്രോണിക്സ് ഉപകരണങ്ങളുടെ റിപ്പയറിങ് ആണ് ജോലി.

ഇതിന്റെ ഭാഗമായി നിരവധി ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും ഇതില്‍ ഉണ്ടായിരുന്നു അവയും തീയില്‍ പെട്ടു. ഷെട്ടിനു സമീപമാണ് കോഴിക്കൂട് ഉണ്ടായിരുന്നത്. ചൂട് മൂലം പത്തോളം കോഴികളും ചത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online