Friday, 24 Sep, 11.33 am മലയാളം എക്സ്പ്രെസ്സ്

കേരളം
വീണാ ജോര്‍ജിനെതിരെ പിസി ജോര്‍ജും ക്രൈം നന്ദകുമാറും തമ്മില്‍ ഫോണില്‍ അശ്ലീല പരാമര്‍ശം; കേസെടുത്തു

തിരുവനന്തപുരം: പിസി ജോര്‍ജും ക്രൈം നന്ദകുമാറും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തു.

മന്‍സൂര്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസ്. പിസി ജോര്‍ജും ക്രൈം നന്ദകുമാറും തമ്മില്‍ ഫോണില്‍ വീണാ ജോര്‍ജിനെ കുറിച്ച്‌ വളരെ മോശമായാണ് സംസാരിച്ചിരിക്കുന്നത്. ഈ ഓഡിയോ നന്ദകുമാര്‍ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയും ചെയ്തു.

ഇരുവരേയും പ്രതി ചേര്‍ത്ത് എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നന്ദകുമാര്‍ ഒന്നാം പ്രതിയും പിസി ജോര്‍ജ് രണ്ടാം പ്രതിയുമാണ്.

സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതായി പൊലീസ് കണ്ടെത്തി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസ്.

The post വീണാ ജോര്‍ജിനെതിരെ പിസി ജോര്‍ജും ക്രൈം നന്ദകുമാറും തമ്മില്‍ ഫോണില്‍ അശ്ലീല പരാമര്‍ശം; കേസെടുത്തു first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top